03:01am 22 November 2026
NEWS
ഗ്രാൻഡ് മാൾ കിഡ്സ് കാർണിവലിന് പ്രൗഢോജ്ജ്വല തുടക്കം
​

20/11/2026  10:58 AM IST
nila
ഗ്രാൻഡ് മാൾ കിഡ്സ് കാർണിവലിന് പ്രൗഢോജ്ജ്വല തുടക്കം ​
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ വിവിധ ഔട്ട്‌ലെറ്റുകളിലായി സംഘടിപ്പിക്കുന്ന ' ഗ്രാൻഡ് കിഡ്സ് കാർണിവലിന്' പ്രൗഢോജ്ജ്വല തുടക്കം. ഗ്രാൻഡ് ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കാർണിവലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജനറൽ മാനേജർ അജിത് കുമാർ, സി.ഇ.ഒ നിതിൽ, സി.ഒ.ഒ ഹരീഷ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

കുട്ടികളുടെ പഠനം, ആരോഗ്യം, വിനോദം, ദൈനംദിന ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവുകളോടെ കാർണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, വസ്ത്രങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർധക വസ്തുക്കൾ, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ തുടങ്ങി കുട്ടികൾക്കാവശ്യമായ നിരവധി ഉൽപ്പന്നങ്ങൾ ഗ്രാൻഡ് മാളിന്റെ വിവിധ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.

ഷോപ്പിംഗിനൊപ്പം കുട്ടികളുടെ സർഗാത്മകതയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി പെയിന്റിംഗ് മത്സരം, ആർട്ട് വർക്ക്‌ഷോപ്പ്, ഫേസ് പെയിന്റിംഗ്, ചെസ് മത്സരം തുടങ്ങി വിവിധ വിനോദ-വിജ്ഞാന പരിപാടികളും കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന മികച്ച ഷോപ്പിംഗ്-വിനോദ അനുഭവമാണ് കിഡ്സ് കാർണിവലിലൂടെ ഒരുക്കിയിരിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img